മയക്ക്മരുന്ന് ഗുണ്ടയെ പിടിക്കാനെത്തിയ നാലു പോലീസുകാര്‍ക്ക് കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

LATEST UPDATES

6/recent/ticker-posts

മയക്ക്മരുന്ന് ഗുണ്ടയെ പിടിക്കാനെത്തിയ നാലു പോലീസുകാര്‍ക്ക് കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

 


തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയായ കല്ലമ്പലത്ത് പൊലീസുകാര്‍ക്ക് നേരെ മയക്ക്മരുന്ന് ഗുണ്ടകളുടെ ആക്രമണം. മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനെത്തിയ കല്ലമ്പലം സ്‌റ്റേഷനിലെ നാലു പൊലീസുകാര്‍ക്ക് കുത്തേറ്റു. 


സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.  ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ശ്രീജിത്തിന് നട്ടെല്ലിനാണ് കുത്തേറ്റത്. പരുക്കേറ്റ എല്ലാ പോലീസുകാരെയും  ആശുപത്രിയിലേക്ക് മാറ്റി. കുത്തിയ മയക്കുമരുന്ന് കേസിലെ പ്രതിയായ അനസിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്തു. ഇന്നു വൈകിട്ടായിരുന്നു സംഭവം.  


പിടികിട്ടാപുള്ളിയാണ് അക്രമി അനസ്. ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കാണ് കുത്തേറ്റത്.

Post a Comment

0 Comments