വയനാട്ടിൽ രാഹുൽഗാന്ധിയുടെ പരിപാടികൾ ലീഗ് ബഹിഷ്‌കരിച്ചു

LATEST UPDATES

6/recent/ticker-posts

വയനാട്ടിൽ രാഹുൽഗാന്ധിയുടെ പരിപാടികൾ ലീഗ് ബഹിഷ്‌കരിച്ചു

 ജില്ലയിൽ കോൺഗ്രസിനെതിരെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രാഹുൽഗാന്ധി എംപിയുടെ പൊതുപരിപാടികൾ മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു. ഇന്നലെ രാഹുൽഗാന്ധി എംപി പങ്കെടുത്ത ചുണ്ടക്കര-അരിഞ്ചേർമല റോഡ് നിർമാണ പ്രവൃത്തിയുടെ ഉൽഘാടന ചടങ്ങിൽ നിന്ന് ലീഗ് വിട്ടു നിന്നു.


ഈ ചടങ്ങിലേക്ക് മുസ്‌ലിം ലീഗ് നേതാക്കളടക്കം ആരും തന്നെ എത്തിച്ചേർന്നില്ല. കണിയാമ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമായിട്ടും ഇത് പരിഹരിക്കാൻ ജില്ലാ നേതൃത്വം തയ്യാറാകാത്തതിൽ കൂടിയായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റുടെ പ്രതിഷേധം. കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും, ഈ നിലപാടിൽ പ്രതിഷേധിച്ചു രാഹുൽഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും ലീഗ് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.


ഭിന്നത പരിഹരിക്കാൻ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ പൊതുപരിപാടികൾ ഉൾപ്പടെ കോൺഗ്രസുമായി പഞ്ചായത്തിൽ ഒരു തരത്തിലും സഹകരിക്കേണ്ടതില്ലെന്ന തീരുമാനമായി മുന്നോട്ട് പോകാൻ തന്നെയാണ് ലീഗ് നേതാക്കളുടെ തീരുമാനം. അതിനിടെ കണിയാമ്പറ്റ പനമരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കര-അരിഞ്ചേർമല റോഡ് നിർമാണ പ്രവൃത്തിയുടെ ഉൽഘാടനം രാഹുൽ ഗാന്ധി നിർവഹിച്ചു.

Post a Comment

0 Comments