പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

 ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ  മരിച്ചു. അമേരിക്കൻ സ്വദേശിയായ ഡേവിഡ് ബെന്നെറ്റ് (57) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ശസ്ത്രക്രിയയിലൂടെ അദ്ദേഹം പന്നിയുടെ ഹൃദയം സ്വീകരിച്ചത്.

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. യു.എസിലെ മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. 2022 ജനുവരി 7ന് യുഎസ് ആരോഗ്യ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയാ വിദഗ്ധര്‍ ഈ ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സ്വകാര്യ വായ്പാ കമ്പനിയിലെ 900 ജീവനക്കാരെ ZOOM കോളിലൂടെ പിരിച്ചുവിട്ട സംഭവം സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതെ കമ്പനി 3,000-ത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബെറ്റർ.കോം എന്ന ഓൺലൈൻ മോർട്ട്‌ഗേജ് വായ്പാ കമ്പനിയാണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ  പിരിച്ചുവിട്ടത്.


യുഎസിലും ഇന്ത്യയിലുമുള്ള കമ്പനിയുടെ തൊഴിലാളികളെ ഗണ്യമായി കുറയ്‌ക്കുന്ന നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് പിന്നാലെ അധികൃതർ വ്യക്തമാക്കി. ഉയർന്ന പലിശനിരക്ക് മൂലം ഒറിജിനേഷൻ വോളിയത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഇതാണ് പിരിച്ചുവിടലിന് കാരണമായതെന്ന് ബെറ്റർ.കോമിന്റെ ഇടക്കാല അധ്യക്ഷന്‍ കെവിൻ റയാൻ പറഞ്ഞു.


കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ആദ്യമായി ബെറ്റർ.കോം എന്ന കമ്പനി ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. സിഇഒ വിശാൽ ഗാർഗ് 900 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Post a Comment

0 Comments