ബേക്കൽ: സംസ്ഥാന ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതിയുട ഭാഗമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാഞ്ഞങ്ങാട് ബേക്കൽ ക്ലബ്ബിൽ വെച്ച് ഉൽഘാടനം ചെയ്ത മലബാറിലെ ആദ്യ ക്ലാപ്പ് ഔട്ട് സിഗ്നേച്ചർ കാരവൻ വാഹനം കാസർകോട് ജില്ലയിൽ തുടങ്ങിയത് യുവ സംരഭകരായ കാസർകോട് ചെങ്കള സ്വദേശി ഖാലിദ് മുഹമ്മദ് ഷാനും ഉപ്പള സ്വദേശി നൗഫൽ എ.കെ യും തുടങ്ങിയത് ക്ലാപ്പ് ഔട്ട് സിഗ്നേച്ചർ എന്ന സ്ഥാപനം .
കോവിഡ് 19 മഹാമാരി ടൂറിസം മേഖലയിൽ വൻ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ചാലഞ്ച് ടൂറിസം എന്ന ആശയത്തോടെ ടൂറിസം മേഖല പ്രത്യേകിച്ച് ആഭ്യന്തര ടൂറിസം കൂടുതൽ ഉത്തേജിപ്പിക്കുന്നതിനാണ് കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്.
ടൂറിസം മന്ത്രി കാരവൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ടൂറിസം വകുപ്പിനെ ബന്ധപ്പെട്ട ഖാലിദ് ഷാൻ കാര്യങ്ങൾ അന്വേഷിച്ച് എത്തിയത് വകുപ്പ് മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റായ ഷിജിൻ പറമ്പത്തിന്റെ അടുത്തായിരുന്നു. പിന്നീട് ഷിജിൻ പറമ്പത്ത് ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനായതോടെ ജില്ലയിലെ കാരവൻ ടൂറിസം BRDC എറ്റെടുത്ത് പ്രമോട്ട് ചെയ്യാൻ തീരുമാനിച്ചു. അങ്ങിനെയാണ് ക്ലാപ് ഔട്ട് സിഗ്നേച്ചർ അദ്ദേഹത്തെ ബന്ധപ്പെട്ട് മലബാറിലെ ആദ്യത്തെ കാരവൻ ടൂറിസം വാഹനം രജിസ്റ്റർ ചെയ്യുന്നത്.
2016 ലാണ് ഖാലിദ് ഷാൻ ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ക്ലാപ്പ് ഔട്ട് ഇവന്റ്സ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഒരു വർഷം കഴിഞ്ഞ ശേഷം നൗഫൽ AK യെ കോ ഫൗണ്ടറും ചീഫ് ഓപറേറ്റിംഗ് ഓഫീസറുമായി കൂടെ കൂട്ടി.
തുടക്കത്തിൽ ഇവന്റുകൾ മാത്രം നടത്തിയിരുന്ന ക്ലാപ്പ് ഔട്ട് ഇവന്റ്സ് എന്ന അവരുടെ സ്ഥാപനം ഉപഭോക്താക്കുടെ വിശ്വാസവും പിന്തുണയും നേടി മാനേജ്മെന്റ് കൺസൾട്ടൻസിയായി കൂടി പ്രവർത്തന മേഖല വ്യാപിപ്പിച്ചു.
ഈ മലയാളി യുവ സംരഭകർ മംഗലാപുരത്ത് തെക്കോട്ട് ദേശീയ പാതക്കഭിമുഖമായി യുവാക്കൾക്ക് വീക്കെന്റുകൾ അടിച്ച് പൊളിക്കാൻ ക്ലാപ്പ് ഔട്ട് ഇവന്റ് ഗ്രാം തുടങ്ങി ആദ്യത്തെ ടൂറിസം സംരഭത്തിന് തുടക്കം കുറിച്ചു.
ഫുഡ് സ്ട്രീറ്റും , ഇവന്റ് വെന്യൂ, ഇവന്റ് സ്പോട്ട് , സ്ട്രീറ്റ് പാർക്ക് എന്നിവ ഭംഗിയായി സെറ്റ് ചെയ്ത സംരഭം യുവാക്കളുടെ ഹരമായി മാറി.
കൊച്ചിയിൽ സെലബ്രിറ്റി മാനേജ് മെന്റ് കൂടി കൂട്ടിച്ചേർത്ത് വിപുലപ്പെടുത്തിയ ക്ലാപ്പ് ഔട്ട് ഓഫീസ് സിനിമാ താരം സണ്ണി വെയ്ൻ ലേമെറഡിയൻ ഹോട്ടലിൽ വെച്ച് ഉൽഘാടനം ചെയ്തു.
അതിനിടയിലാണ് സലാം സിഗ്നേച്ചർ തുടങ്ങി വെച്ച മഞ്ചേശ്വരം ഹൊസംഗഡി മിയാപദവിലെ റിസോർട്ട് പദ്ധതി ക്ലാപ് ഔട്ട് ഏറ്റെടുത്ത് പൂർത്തിയാക്കി ക്ലാപ്പ് ഔട്ട് സിഗ്നേച്ചർ റിസോർട്ട് ആക്കി മാറ്റുന്നത്. സ്വീമ്മിംഗ്പൂളോട് കൂടി നല്ല ഭംഗിയിൽ സജ്ജീകരിച്ച റിസോർട്ടിൽ 10 മുറികളാണുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ റിസോർട്ട് സന്ദർശകരുടെ ഇഷ്ടപ്പെട്ട ഇടമായി മാറി. ഈ റിസോർട്ടിലേക്ക് മംഗലാപുരം സിറ്റിയിൽ നിന്നും കാസർകോട് സിറ്റിയിൽ നിന്നും 30 KM ദൂരമാണുള്ളത്.
അറിയപ്പെടാത്ത ജില്ലയിലെ ഭംഗിയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായികാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് വേണ്ടി ലൊക്കേഷൻ ഹണ്ടറായി ഖാലിദ് ഷാൻ സാജന്യ സേവനം നൽകി വരുകയാണ്.
കാസ്റോ കാറ്ററിംഗ് എന്ന പേരിൽ കാസർകോട്ടും മങ്ങലാപുരത്തും കാറ്ററിംഗ് മേഖലയിലേക്ക് കടന്ന ഇവരുടെ സ്ഥാപനം ചിത്താരിയിലെ ബംഗ്ലോ റെസ്റ്റോറന്റിൽ കാസ്റോ എന്ന പേരിൽ മിനി റെസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട്.
ക്ലാപ്പ് ഔട്ട് ടൂർസ് എന്ന പേരിൽ കാഷ്മീരിലേക്കും മണാലിയിലേക്കും യാത്രകൾ സംഘടിപ്പിക്കുന്ന ഇവർ മാനേജ്മെന്റ് സപ്പോർട്ട് നൽകി
സീതാംഗോളിയിൽ ക്ലാപ്പ് ഔട്ട് ബേക്കൽ വാലി എന്ന പേരിൽ സെലബ്രേഷൻ പാർക്ക് തുടങ്ങാനുളള ശ്രമത്തിലാണ് ഇരുവരും . ഇലക്ട്രോണിക്ക് എക്സ്പോ , കറാട്ടേ ഫിറ്റ്നസ് സെന്റർ , മീറ്റിംഗ് റൂം , മീറ്റിംഗ് വെന്യൂ ,ഷട്ടിൽ ഇൻഡോർ കോർട്ട് എന്നിവ പാർക്കിൽ സൃഷ്ടിച്ചെടുക്കുകയാണെന്ന് ഖാലിദ് ഷാൻ പറഞ്ഞു.
മലബാറിലെ ആദ്യത്തെ കാരവൻ വാഹനം ടൂറിസ്റ്റുകൾക്കായി ഇറക്കി കാസർകോട്ടെ ഈ യുവ സംരഭകരുടെ വിജയഗാഥ തുടരുകയാണ് . ഇനിയും കാസർകോടിന്റെ അനന്തമായ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താ നായി യുവാക്കൾ മുന്നാട്ട് വരണം.
0 Comments