ബാലുശ്ശേരിയിൽ 19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

ബാലുശ്ശേരിയിൽ 19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്  ബാലുശ്ശേരിയിൽ 19കാരനെയും 15കാരിയെയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി കരുമലയിലാണ് സംഭവം. താമരശ്ശേരി അണ്ടോണ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി, പനങ്ങാട് ചൂരക്കണ്ടി അനിൽകുമാറിന്റെ മകൻ അഭിനവ് (19) എന്നിവരാണ് മരിച്ചത്.


വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പതിനഞ്ചുകാരി. അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments