തോല്‍വിയില്‍ നിന്ന് പഠിക്കും, ജനവിധി അംഗീകരിക്കുന്നു; പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

തോല്‍വിയില്‍ നിന്ന് പഠിക്കും, ജനവിധി അംഗീകരിക്കുന്നു; പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

 



അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയില്‍ പ്രതികരിച്ച് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തോല്‍വിയില്‍ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


‘ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളൊന്നും വലിയ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

Post a Comment

0 Comments