ലിറ്ററിന് 22 രൂപ വരെ വര്‍ധിക്കാം; പെട്രോള്‍, ഡീസല്‍ വില നാളെ മുതല്‍ ഉയർന്നേക്കും

LATEST UPDATES

6/recent/ticker-posts

ലിറ്ററിന് 22 രൂപ വരെ വര്‍ധിക്കാം; പെട്രോള്‍, ഡീസല്‍ വില നാളെ മുതല്‍ ഉയർന്നേക്കുംന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം നാളെ മുതല്‍ ഇന്ധനവില വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 15 രൂപ മുതല്‍ 22 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിച്ച് ഈ നിലവാരത്തില്‍ എത്താനാണ് സാധ്യത.


അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ഇന്ധന വില വര്‍ധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എട്ടാം തീയതി ഇന്ധനവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വില വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബിജെപിക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ഇന്ത്യയില്‍ കഴിഞ്ഞ 124 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി ഇത്രയും ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത് റെക്കോര്‍ഡാണ്. ഇന്ധനവില നിര്‍ണയിക്കുന്നത് എണ്ണ വിതരണ കമ്പനികളാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.


ഇന്ത്യയില്‍ കഴിഞ്ഞ 124 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ല


ആഗോളതലത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 116 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന് അമേരിക്ക അടക്കം വിവിധ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ, എണ്ണ വില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്കെതിരെ നിരോധനം ഏര്‍പ്പെടുത്തിയാല്‍ ബാരലിന് 300 ഡോളര്‍ വരെ എണ്ണ വില ഉയരാമെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കുന്നത്.

 

Post a Comment

0 Comments