സുന്നി ഐക്യത്തിന് ശ്രമം നടത്തുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

LATEST UPDATES

6/recent/ticker-posts

സുന്നി ഐക്യത്തിന് ശ്രമം നടത്തുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ



മുന്നണിമാറ്റം ചർച്ച ചെയ്തിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തമാശയ്ക്കുംപോലും ലീഗ് അക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് തങ്ങൾ പറഞ്ഞു. മുൻ ഹരിതാ നേതാക്കൾക്കെതിരായ നടപടി പുനഃപരിശോധിക്കാവുന്നതാണ്. സുന്നി ഐക്യത്തിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.   മീഡിയവണിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തങ്ങളുടെ പ്രതികരണം. 


സമസ്തയിലെ ഇരുവിഭാഗങ്ങളെയും യോജിപ്പിലെത്തിക്കണം. ഐക്യത്തിന് മുൻകൈയെടുക്കും. ഇരുവിഭാഗം സുന്നികളും യോജിപ്പിലെത്തണം. സമസ്ത നേതാക്കളുമായി ഗുരുശിഷ്യബന്ധമാണ് തനിക്കുള്ളത്. സമസ്തയും ലീഗും തമ്മിൽ പൊക്കിൾകൊടി ബന്ധമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.


ൻ ഹരിതാ നേതാക്കൾക്കെതിരായ നടപടിയിലും അദ്ദേഹം പ്രതികരിച്ചു. അവർക്കെതിരായ നടപടി പുനഃപരിശോധിക്കാവുന്നതാണ്. അവരിപ്പോഴും ലീഗിൽ തന്നെയുണ്ട്. അവർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും തങ്ങൾ സൂചിപ്പിച്ചു.


ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി തങ്ങളെ ഉന്നതാധികാര സമിതി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. മുസ്ലിം ലീഗ് എന്ന മഹാപ്രസ്ഥാനത്തെ നയിക്കാൻ മുൻഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലമെന്ന് തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു


Post a Comment

0 Comments