പാർട്ടിയെയും ഇടതുപക്ഷത്തെയും പൊതു സമൂഹത്തിൽ അപഹാസ്യരാക്കാൻ ഇടത് പക്ഷ വിരുദ്ധരുടെ ആസൂത്രിത ശ്രമം : പ്രൊഫസർ എ.പി. അബ്ദുൽ വഹാബ്

LATEST UPDATES

6/recent/ticker-posts

പാർട്ടിയെയും ഇടതുപക്ഷത്തെയും പൊതു സമൂഹത്തിൽ അപഹാസ്യരാക്കാൻ ഇടത് പക്ഷ വിരുദ്ധരുടെ ആസൂത്രിത ശ്രമം : പ്രൊഫസർ എ.പി. അബ്ദുൽ വഹാബ്
കാഞ്ഞങ്ങാട്: ഐ എൻ എല്ലിൽ പ്രതിസന്ധിയുണ്ടാക്കുന്നത് ഇടത് പക്ഷ വിരുദ്ധരാണെന്നും, പാർട്ടിയെ സ്നേഹിക്കുന്ന യഥാർത്ഥ പ്രവർത്തകർ ഇടത് പക്ഷ ചേരിക്ക് ശക്തിപകരുമെന്നും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എ.പി വഹാബ് പറഞ്ഞു. ഐ എൻ എലിലെ ഭിന്നത പരിഹരിച്ചു മുന്നോട്ട് പോവണമെന്ന ഇടതുപക്ഷ വികാരത്തെ ബോധപൂർവ്വം ചിലർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്, ഇതിലൂടെ പാർട്ടിയെയും മുന്നണിയെയും പൊതു സമൂഹത്തിൽ അപഹാസ്യരക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ചേർന്ന  ഐ എൻ എൽ കാസറഗോഡ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. ഹാജി കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.


 സംസ്ഥാന സെക്രറിയേറ്റ് അംഗവും റിട്ടേണിംഗ് ഓഫീസറുമായ എൻ.കെ. അബ്ദുൾ അസീസ് ജില്ലാ സെക്രട്ടറി അമീർ കോടിക്ക് മെമ്പർഷിപ്പ്  നൽകി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.


ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി സയ്യദ് നാസർ കോയ തങ്ങൾ, സെക്രട്ടറി ഒപിഐ കോയ, സംസ്ഥാന കമ്മിറ്റി അംഗം സുധീർ കോയ ആലപ്പുഴ, എൻ വൈ എൽ സംസ്ഥാന പ്രസിഡന്റ് ഒ.പി. റഷീദ്, എം.എ കുഞ്ഞബ്ദുള്ള, എ.കെ. കമ്പാർ, ഇക്ബാൽ മാളിക അമീർ കോടി, മുസ്തഫ കുമ്പള, മുഹാദ് പടുപ്പ്,  മുഹമ്മദ് ബേക്കൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments