സൗത്ത് ചിത്താരിയിൽ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിൽ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

 കാഞ്ഞങ്ങാട് : മുസ്ലിം ലീഗ് 74-)o സ്ഥാപക ദിനാചരത്തിന്റെ ഭാഗമായി സൗത്ത് ചിത്താരിയിൽ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ സി.എം. കാദർ ഹാജി പതാക ഉയർത്തി. വാർഡ്‌ പ്രസിഡണ്ട്‌ ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ സ്വാഗതം പറഞ്ഞു. മുതിർന്ന പ്രവർത്തകൻ കെ.കെ. അബ്ദുള്ള, മൊയ്‌ദീൻ കുഞ്ഞി പീടികയിൽ, മൂസ പുതിയ വളപ്പ്, എം. എസ്.എഫ്. മണ്ഡലം പ്രസിഡണ്ട് ജംഷീദ് കുന്നുമ്മൽ, ഷംസു മാട്ടുമ്മൽ,സി. കെ.അസീസ്, ബഷീർ ചിത്താരി, വാർഡ്‌ മെമ്പർ സി. കെ. ഇർഷാദ്,സമീൽ റൈറ്റർ,ഇ. കെ.ഷംസു, മുഹമ്മദ്‌ തൊട്ടിയിൽ, മൊയ്‌ദീൻ കുഞ്ഞി തൊട്ടിയിൽ, അന്തുമായി തിഡിൽ, അബ്ബാസ് ചന്ദ്രിക,മുഹമ്മദ്‌ കുഞ്ഞി തായൽ,എം. കെ. സുബൈർ, അൻസാർ തായൽ, മുഹമ്മദ്‌ കുഞ്ഞി സെന്റർ, സി. കെ. മൊയ്‌ദീൻ കുഞ്ഞി, അബൂബക്കർ  തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് മധുരപാനിയവും മധുര പലഹാരവും വിതരണം ചെയ്തു.

Post a Comment

0 Comments