കൊച്ചി; കേരളത്തിലെ ഈദുൽ ഫിത്ർ അവധി ദിനമായ മെയ് 2ന് പരീക്ഷ പ്രഖ്യാപിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷയാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്. കേന്ദ്ര സർക്കാർ കലണ്ടർ അനുസരിച്ച് ഈദുൽ ഫിത്റിന്റെ അവധി മെയ് 3ന് ആയതിനാലാണ് ഇത്തരത്തിൽ പരീക്ഷാ ടൈം ടേബിൾ പ്രഖ്യാപിച്ചത്.
പത്താം ക്ലാസ് ഹോം സയൻസ് പരീക്ഷയും 12ാം ക്ലാസിലെ ഹിന്ദി ഭാഷ് പരീക്ഷയുമാണ് മെയ് 2ന് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മേയ് 3ന് പരീക്ഷകളൊന്നുമില്ല. ഏപ്രിൽ 26ന് ആണ് സിബിഎസ്ഇ രണ്ടാം ടേം പരീക്ഷകൾ ആരംഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കലണ്ടർ പ്രകാരം മേയ് 2ന് ആണ് ഈദുൽ ഫിത്തർ. കഴിഞ്ഞ വർഷവും ഇതേ ആശയക്കുഴപ്പം സംഭവിച്ചിരുന്നു. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള ഉൾപ്പടെയുള്ളവരുടെ അഭ്യർത്ഥന പ്രകാരം കഴിഞ്ഞ വർഷം പരീക്ഷകൾ മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചിരുന്നു.
0 Comments