ഉദുമ: ഉദുമ കുന്നിൽ പള്ളി അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മർഹും സയ്യിദ് അബ്ദുൽ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരിൽ വർഷം തോറും കഴിച്ച് വരാറുള്ള ഉറൂസ് മാർച്ച് 13 മുതൽ 16 വരെ നടത്തും.
13ന് രാവിലെ 10.30ന് ഉദുമ പടിഞ്ഞാർ ഖാസി ഹാജി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ പതാക ഉയർത്തും. രാത്രി ഏഴ് മണിക്ക് സ്വലാത്ത് വാർഷികവും മതപ്രഭാഷണ വും കൂട്ടപ്രാർത്ഥനയും നടക്കും.കുന്നിൽ മുഹ് യുദ്ദീൻ പള്ളി പ്രസിഡൻ്റ് കെഎ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി കെപി മാഹിൻ സ്വാഗതം പറയും.കോട്ടിക്കുളം ജുമാ മസ്ജിദ് ഇമാം അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ മനസ്സും മദീനയും എന്ന വിഷയത്തിൽ മതപ്രഭാഷണം നടത്തും.
14ന് രാത്രി ഇസ്മായിൽ ബദവി ഏണിയാടി, 15ന് രാത്രി അബ്ദുൽ റസാഖ് അബ്റാറി പത്തനംതിട്ട എന്നിവർ മതപ്രഭാഷണം നടത്തും.
16ന് ഉച്ചക്ക് ഒരു മണിക്ക് മൗലൂദ് പാരായണത്തിന് ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാ അത്ത് ഖത്തീബ് അഷ്റഫ് ഫൈസി നേതൃത്വം നൽകും. നാല് മണിക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
0 Comments