ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മാവിലാകടപ്പുറം സ്വദേശി സാഹിർ

LATEST UPDATES

6/recent/ticker-posts

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മാവിലാകടപ്പുറം സ്വദേശി സാഹിർ



ചെറുവത്തൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ  ഇടം നേടി  മാവിലാകടപ്പുറം  സ്വദേശി സാഹിർ.  രണ്ടു കൈകളുടെ ചെറുവിരലുകൾ അകത്തേക്ക് മടക്കി വെച്ചു കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സാഹിർ ഇടം നേടിയത്.


മാവിലാക്കടപ്പുറം- ഒരിയരയിലെ  പി.സി.മുഹമ്മദ് കുഞ്ഞി - ആസിയ ദമ്പതികളുടെ മകനായ സാഹിർ എസ്.കെ.എസ്.എസ്. എഫ് തൃക്കരിപ്പൂർ മേഖലാ ജനറൽ സെക്രട്ടറിയാണ്. ചെറുവത്തൂർ ഫ്രണ്ട്സ് മൊബൈൽ പാർക്കിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരുന്നു.


2018 ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ചു 1730 പേരെ പങ്കെടുപ്പിച്ച് ഡോ :ഷാഹുൽ ഹമീദ് കണ്ണൂർ നടത്തിയ  longest hand ഷേക്ക് റിലേയിൽ  ഗിന്നസ് വേൾഡ് റെക്കോർഡ്  പാർട്ടിസിപ്പേന്റ് ആയിരുന്നു.

Post a Comment

0 Comments