തൃക്കരിപ്പൂർ - മാത്തിൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് അനുവദിക്കുക - സിപിഐ

LATEST UPDATES

6/recent/ticker-posts

തൃക്കരിപ്പൂർ - മാത്തിൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് അനുവദിക്കുക - സിപിഐ

 


ഈയ്യക്കാട് :തൃക്കരിപ്പൂർ - മാത്തിൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് അനുവദിക്കണമെന്ന് സി പി ഐ ഇയ്യക്കാട് സൗത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. തൃക്കരിപ്പൂരിൽ നിന്നും ഈയ്യക്കാട് വഴി ബസ് സർവ്വീസ് ആരംഭിച്ചാൽ ഈ പ്രദേശത്തിലെ ജനങ്ങളുടെ യാത്ര പ്രശ്നത്തിന് ഒരു പരിഹാരമെന്നും സമ്മേളനം  അഭിപ്രായപ്പെട്ടു. സി പി ഐ  ജില്ല കൗൺസിൽ അംഗം മുകേഷ് ബാലകൃഷ്ണൻ സമ്മേളനം ഉൽഘാടനം ചെയ്തു. രതീഷ് ടി.വി. അധ്യക്ഷത വഹിച്ചു. സി പി ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി  എം.ഗംഗാധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മറ്റി അംഗം പി.പി.നാരായണൻ , ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.സദാനന്ദൻ ,അജിത എന്നിവർ സംസാരിച്ചു. സെക്രടറിയായി പി ചന്ദ്രനെ തെരഞ്ഞെടുത്തു

Post a Comment

0 Comments