സന്തോഷ വാര്‍ത്ത; വിമാന ടിക്കറ്റ് നിരക്ക് 40 ശതമാനം കുറഞ്ഞേക്കും

LATEST UPDATES

6/recent/ticker-posts

സന്തോഷ വാര്‍ത്ത; വിമാന ടിക്കറ്റ് നിരക്ക് 40 ശതമാനം കുറഞ്ഞേക്കും

 

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കില്‍ 40 ശതമാനം ഇളവിന് വഴിയൊരുങ്ങുന്നു. അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവിന് സാധ്യത തെളിയുന്നത്. മാര്‍ച്ച് 27 മുതല്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം വന്നതോടെയാണ് ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊവിഡ് കണക്കുകളില്‍ വ്യപകമായി കുറവ് രേഖപ്പെടുത്തിയതോടെയാണ് അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.ലുഫ്താന്‍സ എയര്‍ലൈന്‍സും അവരുടെ ഗ്രൂപ്പ് കാരിയറായ സ്വിസ് ഇന്റര്‍നാഷനല്‍ എയര്‍ ലൈന്‍സും നിലവിലേതിനേക്കാള്‍ ഇരട്ടി വിമാനങ്ങള്‍ സര്‍വിസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ തന്നെ ഇവ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ മാസങ്ങള്‍ക്കുള്ളില്‍ 100 ആഗോള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ 17 ശതമാനം വര്‍ധിപ്പിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള എയര്‍ ബബിള്‍ കരാറുകള്‍ക്ക് കീഴിലാണ് ഇന്ത്യ വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പരിമിതമായ സീറ്റുകളില്‍ മാത്രമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നത്. സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരാഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments