'കെറെയില്‍ നാടിന്റെ ആവശ്യം'; നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

LATEST UPDATES

6/recent/ticker-posts

'കെറെയില്‍ നാടിന്റെ ആവശ്യം'; നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കെറെയില്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും വേഗത്തില്‍ പദ്ധതി നടപ്പാക്കണമെന്നാണ് പൊതുവികാരമെന്നും എതിര്‍പ്പ് ഉണ്ടെങ്കിലും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിയെ അനുകൂലിക്കാന്‍ പ്രതിപക്ഷത്തിന് മനസ് ഉണ്ടാകണം. ആത്മാര്‍ത്ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. നമ്മുടെ നാടിന്റെ ഭാവി തലമുറക്ക് സഹായകരമായ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


എതിര്‍ക്കപ്പെടേണ്ടതല്ല കെ റെയില്‍. വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവയ്ക്കപ്പെടുന്നില്ല. പശ്ചിമഘട്ടം തകര്‍ക്കപ്പെടുമെന്നത് വാസ്തവ വിരുദ്ധമാണ്. പദ്ധതി കടന്ന് പോകുന്ന ഇടങ്ങളില്‍ സംരക്ഷിത മേഖലകള്‍ ഇല്ല. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ലെന്നും വന്‍ മതിലുകള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.ഇത്തരം പദ്ധതികള്‍ വായ്പ എടുക്കുന്നത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് കടമെടുക്കുന്നത് സര്‍ക്കാര്‍ നേരിട്ടല്ല. കടക്കെണി വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കാനാണ്. കെ റെയില്‍ രഹസ്യ പദ്ധതിയല്ലെന്നും സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കെറെയില്‍ സമരക്കാര്‍ക്കെതിരെ എവിടെയും പൊലീസ് അതിക്രമം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments