ചൊവ്വാഴ്ച, മാർച്ച് 15, 2022

 


ബെഗംളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ഹിജാബ് അഭിവാജ്യഘടകകമല്ലെന്നും കര്‍ണാടക ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു.ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ് ദീക്ഷി എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയാണ് തള്ളിയിരിക്കുന്നത്.


11 ദിവസമാണ് ഹരജിയില്‍ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് ഹരജിക്കാര്‍ക്ക് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി.


ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമല്ല. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാകില്ല. മറ്റ് മതത്തിലെ തലപ്പാവ് പോലെ ഹിജാബ് മുസ്ലിംങ്ങള്‍ക്ക് നിര്‍ബന്ധമായ കാര്യമല്ല. ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് വരാം. എന്നാല്‍ ക്ലാസ് മുറിയില്‍ പ്രവേശനം യൂണിഫോം ധരിച്ച് മാത്രമാണെന്നും ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു.


അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ തലസ്ഥാനമായ ബംഗളുരുവിലടക്കം പല മേഖലകളിലും നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിച്ചിരുന്നു. കല്‍ബുര്‍ഗിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കര്‍ണാടകയില്‍ ബെല്‍ഗാവി, ഹസ്സന്‍, ദേവാന്‍ഗരെ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ