ചൊവ്വാഴ്ച, മാർച്ച് 15, 2022

 


മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ സുഹൈല- അൻസാർ ദമ്പതികളുടെ മകൻ റസിൻഷായാണ് മരിച്ചത്. ദമ്പതികളുടെ ഏക മകനായിരുന്നു റസിൻഷാ.


മൂന്ന് ദിവസത്തിന് മുൻപാണ് ഉപയോഗ ശൂന്യമായതിനെ തുടർന്ന് ഒഴിവാക്കിയ എലി വിഷ ട്യൂബ് കുട്ടി എടുത്ത് കളിക്കുകയും അത് വായിൽ വെക്കുകയും ചെയ്‌തത്‌. ഇതറിഞ്ഞ ഉടൻ തന്നെ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കോട്ടക്കലിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്‌ധ ചികിൽസക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ചികിൽസയിൽ കഴിഞ്ഞ കുട്ടി ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ