ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകം, കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

LATEST UPDATES

6/recent/ticker-posts

ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകം, കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

 ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകമാണെന്നും കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്.

ഹിജാബ് മുസ്ലിം പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകശമാണ്. കര്‍ണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണം. ഇത്തരമൊരു വിധിയുടെ പശ്ചാതലത്തില്‍ ക്യാമ്പസിനകത്തും പുറത്തും പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും ഭരണകൂടം ഈ വിഷയത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു.

Post a Comment

0 Comments