നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചു

LATEST UPDATES

6/recent/ticker-posts

നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചുനീലേശ്വരം: കോട്ടപ്പുറം ഏറമ്പുറം താമസിക്കുന്ന ബീച്ചാ ഖദീജയുടെ വീട് കത്തി നശിച്ചു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മുലമാണ് തീ പടർന്നത്. വീട് പൂർണ്ണമായും കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  ബന്ധുക്കളില്ലാത്ത ഖദീജ സമീപ വീടുകളിലാണ് അന്തിയുറങ്ങാറ്. വിവരമറിഞ്ഞയുനെ നീലേശ്വരം പോലീസും കാഞ്ഞങ്ങാട് ഫയർ ഫോഴ്സും എത്തിയിരുന്നെങ്കിലും റോഡ് സൗകര്യത്തിൻ്റെ അപര്യാപ്ത തീ അണക്കുന്നതിന് തടസ്സമായി. സമീപത്ത് നിന്നുള്ള കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് ഫയർഫോഴ്സ് തീയണച്ചത്. 

Post a Comment

0 Comments