അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും

LATEST UPDATES

6/recent/ticker-posts

അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും

 


 കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വര്‍ഷങ്ങളായി നികുതി അടയ്ക്കുന്നതിന് ചിലര്‍ വിമുഖത കാണിക്കുന്നതായും, ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും നികുതി അടക്കുന്നതിനു തയ്യാറാകാത്ത സാഹചര്യത്തിലുമാണ് ഇങ്ങനെയൊരു നടപടിയിലേക്ക് പഞ്ചായത്ത് നീങ്ങുന്നത്. നിലവില്‍ സര്‍ക്കാര്‍, കെട്ടിട നികുതി കുടിശ്ശികക്ക് പിഴപ്പലിശ ഒഴിവാക്കിട്ടുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ നികുതിയടച്ച് ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുനതിനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

Post a Comment

0 Comments