കള്ളാർ : കള്ളാർ സ്വദേശിയായിരുന്ന ടൈലർ എറണാകുളത്ത് വാഹനമിടിച്ചു മരിച്ചു.
കള്ളാർ തോക്കാനം വീട്ടിൽ രവീന്ദ്രൻ (50) ആണ് അപകടത്തിൽ മരണപ്പെട്ടത്. കള്ളാർ, രാജപുരം, ഇരിയ, മാലക്കല്ല്, കോളിച്ചാൽ, പനത്തടി തുടങ്ങിയ പ്രദേശങ്ങളിൽ ടെയ്‌ലർ ആയി ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്ക് പോകാനായി റോഡ് ക്രോസ് ചെയ്യവേ ആണ് അപകടം ഉണ്ടായത്. ബാലൻ, സുലോചന, രാധ, സുകുമാരൻ, സരോജിനി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാളെ എറണാകുളത്ത് നിന്നും ഇരിയ ക്ലായിയിലെ വീട്ടിലെത്തിക്കും.
0 Comments