കാഞ്ഞങ്ങാട്: എ.പി അബ്ദുല്ല മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ഉത്തര മലബാറില്‍ നേതൃത്വം നല്‍കിയ വ്യക്തിത്വമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍. അജാനൂര്‍ തെക്കെപ്പുറത്ത് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെൻ്റർ ഗാന രചയിതാവ് കൈതപ്രം ദാ മോദരന്‍ നമ്പൂതിരി, മുസ്ലിംലീഗ് ചരിത്രകാരന്‍ എം.സി വടകര എന്നിവര്‍ക്ക് എ.പി അബ്ദുല്ല സ്മാരക അവാര്‍ഡും 25,000 രൂപയും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിക്ക് എന്നും ആവേശമാണ് ഗാന രചയിതാവ് ആണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെന്നും മുസ്ലിംലീഗിന്റെ ചരിത്രത്തെ കൃത്യമായ രൂപത്തില്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് എം.സി വടകരയെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. ചടങ്ങ് ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പാലക്കി കുഞ്ഞാമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എ.പി ഉമ്മര്‍ സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം മുന്‍ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഏ.പി ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.കെ.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി ബൈത്ത് റഹ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു. എം.പി ജാഫര്‍, മുബാറക് ഹ സൈനാര്‍ ഹാജി, പാറക്കാട് മുഹമ്മദ് ഹാജി, എം.ബി.എം അഷ്‌റഫ്, സി.എച്ച് മുസ്തഫ, ജലീല്‍ രാമന്തളി, വി കമ്മാരന്‍, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, ഇക്ബാല്‍ വെള്ളി ക്കോത്ത് എന്നിവർ പ്രസംഗിച്ചു.
0 Comments