വീട് അഗ്നി വിഴുങ്ങിയ ബീച്ചാ ഖദീജാക്ക് കോട്ടപ്പുറം ജമാഅത്ത് വീട് വെച്ച് നൽകും

LATEST UPDATES

6/recent/ticker-posts

വീട് അഗ്നി വിഴുങ്ങിയ ബീച്ചാ ഖദീജാക്ക് കോട്ടപ്പുറം ജമാഅത്ത് വീട് വെച്ച് നൽകും

 നീലേശ്വരം: തിങ്കളാഴ്ച രാത്രി കോട്ടപ്പുറത്ത് തീ പിടിച്ച് വീട് കത്തി നശിച്ച ബീച്ചാ ഖദീജാക്ക്‌ കോട്ടപ്പുറം ജമാഅത്ത് കമ്മറ്റി വീട് നിർമ്മിച്ച് നൽകും. നിരാലംബയായ ഖദീജാക്ക് സ്വന്തമായുണ്ടായിരുന്ന സർവ്വസ്വവും തീപിടുത്തത്തിൽ കത്തി നശിക്കുകയാണുണ്ടായത്. ഭർത്താവ് ബാല്യകാലത്തിൽ തന്നെ മരണപ്പെടുകയും ഉണ്ടായിരുന്ന ഏക ആൺകുട്ടിയും നഷ്ടപ്പെട്ട ഖദീജ ഇപ്പോൾ വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലവും കഷ്ടപ്പെടുകയാണ്. രാത്രികാലങ്ങളിൽ സമീപ വീടുകളിൽ അന്തിയുറങ്ങിയിരുന്ന ഖദീജ പകൽ സമയങ്ങൾ കത്തി നശിച്ച വീട്ടിൽ ഭക്ഷണം പാചകം ചെയ്തും അത്യാവശ്യ പരിപാലനങ്ങൾ നടത്തിയും ജീവിതം കഴിച്ച്  കൂട്ടി വരികെയാണ് ഇത്തരമൊരു ദുരന്തമുണ്ടായത്. സുമനസ്സുകളുടെ സഹായമുൾപ്പെടെ സ്വീകരിച്ച് കൊണ്ട് ഖദീജക്ക് വേണ്ടി വീട് നിർമ്മിച്ച് നൽകുന്നതിന് കോട്ടപ്പുറം വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം (9633225502) ചെയർമാനും, കോട്ടപ്പുറം ജമാഅത്ത് ജനറൽ സെക്രട്ടറി ഇ.എം.കുട്ടി ഹാജി (9495459476) കൺവീനറായും, റഹീം പുഴക്കര (9447382914) ട്രഷററായുമുള്ള കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.

Post a Comment

0 Comments