പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ശല്ല്യപ്പെടുത്തുകയും ബലം പ്രയയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ശല്ല്യപ്പെടുത്തുകയും ബലം പ്രയയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ നിരന്തരം പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തുകയും ബലം പ്രയയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പോക്‌സോ കുറ്റം ചുമത്തി നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു.

കരിന്തളം കാട്ടിപ്പൊയില്‍ കക്കോല്‍ പൊന്തങ്കൈ ഹൗസില്‍ നാരായണന്റെ മകന്‍ കെ.പി.റിജുവി(35)നെയാണ് നീലേശ്വരംഎസ്.ഐ പി.രാജീവനും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ബൈക്കിലെത്തിയ റിജു പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈക്ക് പിടിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി കുതറിമാറി ഓടിരക്ഷപ്പെട്ടു. ഇക്കാര്യം വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. മാസങ്ങളോളമായി റിജു പെണ്‍കുട്ടിയെ നിരന്തരം പിറകെനടന്ന് ശല്ല്യപ്പെടുത്തുകയാണത്രെ. പെണ്‍കുട്ടി പലതവണ എതിര്‍ത്തിട്ടും ഇയാള്‍ ശല്ല്യം തുടരുകയായിരുന്നു. അറസ്റ്റിലായ റിജുവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. 


Post a Comment

0 Comments