കൊച്ചി: വടക്കേക്കര ജുമാ മസ്ജിദിന് നേരെ ആക്രമണ ശ്രമം നടത്തിയ കേസില്‍ പൊലിസുകാരന്‍ അറസ്റ്റില്‍. കളമശ്ശേരി എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തിരുത്തിപ്പുറം പൂമാലില്‍ സിമില്‍ റാമാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടു. ആക്രമണം നടത്തുമ്പോള്‍ ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേരും പൊലീസുകാരായിരുന്നുവെന്നും അവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന ദിവസം മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് 13 ന് രാത്രി 10-30 നാണ് സംഭവം. കാറില്‍ പള്ളിക്ക് മുന്നിലെത്തിയ സംഘം ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും ഖതീബിനേയും മദ്‌റസയിലുള്ള വിദ്യാര്‍ത്ഥികളേയും അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ പള്ളിയിലുള്ളവര്‍ക്ക് നേരെ ഭീഷണിമുഴക്കി.
സംഭവത്തില്‍ വടക്കേക്കര മുസ്ലീം ജുമാഅത്ത് ഭാരവാഹികള്‍ മുഖ്യമന്ത്രി, റൂറല്‍ എസ്പി, വടക്കേക്കര പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
0 Comments