ഐ.എസ്.എല്ലിന്റെ ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പോവുന്നതിനിടെ യുവാക്കള്‍ വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശികളായ ജംഷീര്‍ (22), സിബില്‍ (20) എന്നിവരാണ് മരിച്ചത്.
കാസര്‍കോട് ഉദുമ പള്ളത്ത് വെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് മീന്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്.
ഇതോടെ കളി കാണാനെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഒന്നുപോലെ തരിച്ചിരിക്കുകയാണ്.
ജംഷീറിന്റെ മരണം ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിനെ മാത്രമല്ല, ഹൈദരാബാദ് സ്‌ക്വാഡിനെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഹൈദരാബാദ് ടീമിലെ റഹീബിന്റെ ബന്ധു കൂടിയാണ് ജംഷീര്‍.
കഴിഞ്ഞ ദിവസം സ്റ്റേഡിയം മഞ്ഞക്കടലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനൊവിച്ച് കേരള ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ചിരുന്നു. മത്സരത്തിന് ദിവസങ്ങള്‍ മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
നിരവധി ആരാധകരാണ് ഇത്തരത്തില്‍ മര്‍ഗോവയിലെത്തുന്നത്. ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഫ്‌ളൈറ്റില്‍ വരെ ആരാധകര്‍ സ്റ്റേഡിയത്തെ ആവേശത്തിലാക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം നടക്കുന്നത്.
മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങല്‍ അഞ്ച് കണ്ടല്‍ ഹൗസിലെ സുബൈറിന്റെയും ജസീനയുടെയും മകനാണ് മുഹമ്മദ് ഷിബില്‍ (20). സഹോദരങ്ങള്‍: മുഹമ്മദ് റുമൈസ്, മുഹമ്മദ് അഷ്മിന്‍, ഫാത്തിമ ഫിദ .
ഒതുക്കുങ്ങല്‍ പള്ളിത്തൊടിയിലെ അബ്ദുല്‍ കരീം ചെറുകുന്ന്- ജമീല ദമ്പതികളുടെ മകനാണ് ജംഷീര്‍ ( 22). സഹോദരങ്ങള്‍: ജംഷാദ്, നൗഫല്‍,നിഹാല്‍, ജുമൈല.
Our heart goes out to friends and family of Jamshir and Md Shibil who passed away today in an unfortunate accident on their way to Goa. 💔 #RIP pic.twitter.com/HuqGC1T5PQ
— Manjappada (@kbfc_manjappada) March 20, 2022
0 Comments