കോവിഷീല്‍ഡ്: ഇടവേള കുറച്ചു, എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ്

LATEST UPDATES

6/recent/ticker-posts

കോവിഷീല്‍ഡ്: ഇടവേള കുറച്ചു, എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ്

 


ന്യൂഡൽഹി: കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള പുതുക്കി. മുൻപ് ഏർപ്പെടുത്തിയ 12-16 ആഴ്ചകൾക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയിൽ കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ (എൻടിഎജിഐ) ശുപാർശ ചെയ്തു. 


"കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 12 മുതൽ 16 ആഴ്ച ഇടവേളയിൽ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന ആന്റിബോഡി തന്നെയാണ് എട്ട് ആഴ്ചകൾക്ക് ശേഷം സ്വീകരിക്കുമ്പോഴും ശരീരത്തിൽ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു. 2021 മെയ് 13ന് എൻ‌ടി‌എ‌ജി‌ഐയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് സർക്കാർ കോവിഷീൽഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്‌ചയിൽ നിന്ന് 12-16 ആഴ്‌ചയായി നീട്ടിയത്. ഇതാണ് ഇപ്പോൾ വീണ്ടും കുറച്ചിരിക്കുന്നത്. 


അതേസമയം കൊവാക്സിൻ ഡോസുകളുടെ ഇടവേള സംബന്ധിച്ച് മാറ്റമൊന്നും നിലവിൽ എൻടിഎജിഐ ശുപാർശ ചെയ്തിട്ടില്ല. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷമാണ് നിലവിൽ കൊവാക്സിൻ രണ്ടാം ഡോസ് എടുക്കാൻ അനുവാദമുള്ളത്. 

 

Post a Comment

0 Comments