മേൽപ്പറമ്പ് കടാങ്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

മേൽപ്പറമ്പ് കടാങ്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

 

കാഞ്ഞങ്ങാട് : അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പതിനൊന്നുകാരിയെ വീട്ടിനകത്ത് ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേൽപ്പറമ്പിന് സമീപത്തെ പെൺകുട്ടിയാണ് ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ മരിച്ചത്. വീടിനകത്ത് ജനാല കമ്പിയിൽ ചൂരിദാർഷാളിൽ കുരുക്കിട്ട് മരിച്ച നിലയിലായിരുന്നു. മാതാവ് പഠിക്കാൻ ആവശ്യപ്പെട്ട് പുറത്തു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഉത്തംദാസിൻ്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നു. കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ജീവനൊടുക്കിയ സംഭവം നാട്ടുകാരെ ആകെ ഞെട്ടിച്ചു. കഴിഞ്ഞ ഏതാനും മാസം മുമ്പും മേൽപ്പറമ്പിൽ മറ്റൊരു പതിനൊന്നുകാരി ജീവനൊടുക്കിയിരുന്നു.

Post a Comment

0 Comments