മോഷ്ടിച്ച സാധനങ്ങളുമായി ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണർത്തിയത് പൊലീസ്!

LATEST UPDATES

6/recent/ticker-posts

മോഷ്ടിച്ച സാധനങ്ങളുമായി ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണർത്തിയത് പൊലീസ്!

 


ആളൊഴിഞ്ഞ വീട്ടിൽ നിന്നും സാധനങ്ങൾ എല്ലാം മോഷ്ടിച്ച് സഞ്ചിയിൽ ഭദ്രമായി നിറച്ചു. മോഷണം നടത്തിയ ക്ഷീണം കാരണം കള്ളൻ ചെറുതായൊന്ന് മയങ്ങി പോയി. പിന്നീട് വീട്ടുടമയും പൊലീസും ചേർന്ന് വിളിച്ചുണർത്തിയപ്പോഴാണ് കള്ളൻ ഉണരുന്നത്! കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശുപത്രിമുക്ക് തടത്തിവിള വീട്ടിൽ റിട്ട. ജനറൽ വൈ തരകന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീരാവിൽ സ്വദേശിയായ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു.


ആശുപത്രിമുക്കിലെ പൂട്ടിയിട്ടിരുന്ന വീട്ടിൽ ഇന്നലെ വൈകീട്ടോടെ എത്തിയ തരകൻ മുന്നിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ അവിടെ യുവാവ് ഉറങ്ങുന്നതാണ് കണ്ടത്. ഉടൻ പുറത്തിറങ്ങി സമീപവാസികളെയും കുണ്ടറ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള വശത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് യുവാവ് അകത്തു കടന്നതെന്നു കണ്ടെത്തി. വൈദ്യ പരിശോധന നടത്തി സ്റ്റേഷനിലെത്തിച്ച യുവാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചാലെ മോഷണമാണോ ലക്ഷ്യമെന്ന് സ്ഥിരീകരിക്കാനാകു എന്നും പൊലീസ് വ്യക്തമാക്കി. 

Post a Comment

0 Comments