കെ റെയിൽ സമരത്തെ സംയമനത്തോടെ നേരിടണമെന്ന് പൊലീസിന് ഡിജിപിയുടെ താക്കീത്

LATEST UPDATES

6/recent/ticker-posts

കെ റെയിൽ സമരത്തെ സംയമനത്തോടെ നേരിടണമെന്ന് പൊലീസിന് ഡിജിപിയുടെ താക്കീത്

 സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാ​ഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം.


കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോ​ഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഇവിടം സന്ദർശിച്ചിരുന്നു.


സിൽവർ ലൈൻ പദ്ധതിയിൽ ഭൂ​ഗർഭ പാത കടന്നു പോകുന്ന പ്രദേശമാണിവിടം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സിൽവർ ലൈൻ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ജനങ്ങൾ സംഘടിച്ച് പ്ലക്കാർഡുകളുമായെത്തിയതോടെയാണ് നടപടികൾ താൽക്കാലികമായി നിർത്തിവെയ്ച്ചത്.


മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് നടപടികൾ നിർത്തിവെച്ചതെന്ന് ബന്ധപ്പെട്ട തഹസിൽദാർ അറിയിച്ചു. ഇനി എന്ന് സർവേ പുനരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ശരിയാഴ്ച്ചയും പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു.

Post a Comment

0 Comments