ആദിത്യന്റെ കുടുംബത്തിന് വേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം 25ന് മന്ത്രി ഡോ. ആര്‍.ബിന്ദു നിര്‍വഹിക്കും

LATEST UPDATES

6/recent/ticker-posts

ആദിത്യന്റെ കുടുംബത്തിന് വേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം 25ന് മന്ത്രി ഡോ. ആര്‍.ബിന്ദു നിര്‍വഹിക്കും

 


കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞ ബാല ചിത്രകാരന്‍ ആദിത്യന്റെ കുടുംബത്തിന് ജനകീയ സമിതി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം 25ന് വൈകിട്ട്മൂന്നിനു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കുമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നെല്ലിത്തറ സരസ്വതി വിദ്യാ മന്ദിറിനടുത്താണ് വീട്
. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ് കൂളിലെ പത്താം തരം വിദ്യാര്‍ഥിയായിരുന്നു ചിത്രങ്ങളില്‍ വിസ്മയ ലോകം തീര്‍ത്ത ആദിത്യന്‍ 2021 ഏപ്രില്‍ 26നാണ് ആദിത്യന്റെ അകാല വേര്‍പാട്.

ചെറുപ്രായത്തിനിടെ നൂറുകണക്കിന് ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പ്രതിഭ. ഇതിനെ തുടര്‍ന്ന് മുന്‍ നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്‍ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.വിനോദ് കുമാര്‍ ജനറല്‍ കണ്‍വീനറും ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമധ്യാപകന്‍ ടി.വി.പ്രദീപ്കുമാര്‍

ഖജാന്‍ജിയുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. ആര്‍ക്കിടെക്ട് കെ ദാമോദരന്‍ ഏഴു സെന്റ് സ്ഥലം സൗജന്യമായി നല്‍കി . 25ലക്ഷ യോളം രൂപ വിടിന്റെ മതിപ്പ് വരും. വീടുനിര്‍മാണത്തിനു സാമ്പത്തിക സഹായവുമായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേലാങ്കോട്ട് ഗവ.യു.പി.സ്‌കൂള്‍, ഹൊസ്ദുര്‍ഗ് യു ബി.എം.സി.എല്‍.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് നന്മമരം, കാഞ്ഞങ്ങാട് നെഹ്റു കോളജ് 1985 -87 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "കാറ്റാടി തണൽ", ചിത്രകാരന്മാരുടെ കൂട്ടായ്മ സംസ്ഥാന സ്‌കൂള്‍ കലോത്സവ ദൃശ്യവിസ്മയ കമ്മിറ്റി, വിവിധ വാട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ഒട്ടേറെ നന്മ മനസുകള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ രംഗത്തു വന്നു. ലളിതവും സമ്പന്നവുമായി നടന്ന കുറ്റിയടിക്കല്‍ ചടങ്ങില്‍ ആനന്ദാശ്രമം സ്വാമി മുക്താനന്ദയാണ് വീടിന്റെ ആദ്യകല്ല് പാകിയത്. വീടുനിര്‍മാണം കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് ഏറ്റെടുത്തു. മനം കവരുന്ന വാസ്തുഭംഗിയോടെ നാല് മാസങ്ങള്‍ക്കുള്ളില്‍ വീടു പണി പൂര്‍ത്തിയാക്കി.

പത്ര സമ്മേളനത്തില്‍ വി.വി രമേശന്‍, സുകുമാരന്‍ പെരിയച്ചൂര്‍, പല്ലവനാരായണന്‍ വിനോദ് കുമാര്‍ എം.കെ., പി.എം നാസര്‍.ബി മുകുന്ദ പ്രഭു, ടി വി പ്രദീപ് കുമാര്‍, എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments