ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചു; കാമുകിയെ കുത്തിക്കൊന്നു

LATEST UPDATES

6/recent/ticker-posts

ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചു; കാമുകിയെ കുത്തിക്കൊന്നു

 


 


ലൈംഗികബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശിയായ കണ്ണമ്മയെയാണ് കാമുകനായ രാജ(38) കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം വസ്ത്രത്തില്‍ ചോരപുരണ്ടനിലയില്‍ രാജയെ പോലീസ് സംഘം റോഡില്‍ കാണുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവാവ് തന്നെ പോലീസ് സംഘത്തെ കണ്ണമ്മയുടെ വീട്ടിലെത്തിച്ച് മൃതദേഹം കാണിച്ചുനല്‍കുകയും ചെയ്തു.


സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ കണ്ണമ്മയും രാജയും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുണ്ട്രത്തൂരില്‍ വാടകവീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കാമുകനായ രാജ മദ്യപിച്ച്‌ ഇവിടെയെത്തി. തുടര്‍ന്ന് കാമുകിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. കണ്ണമ്മ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. വീട്ടില്‍നിന്നുള്ള ബഹളം കേട്ട് അയല്‍ക്കാരും സ്ഥലത്തെത്തി. തുടര്‍ന്ന് രാജയെ അയല്‍ക്കാര്‍ ഇടപെട്ട് കണ്ണമ്മയുടെ വീട്ടില്‍നിന്ന് തിരിച്ചയച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം രാജ വീണ്ടും കണ്ണമ്മയുടെ വീട്ടിലെത്തി. അയല്‍ക്കാരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ട ശേഷം കാമുകിയെ കുത്തിക്കൊല്ലുകയായിരുന്നു.

Post a Comment

0 Comments