സ്‌കൂളിലെ പോക്സോ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തിയ പ്രിൻസിപ്പാൾ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

സ്‌കൂളിലെ പോക്സോ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തിയ പ്രിൻസിപ്പാൾ അറസ്റ്റിൽ

 


പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം ഒതുക്കി തീർക്കാൻ ശ്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഇടുക്കിയിലെ അന്ധ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ ശശികുമാർ ആണ് അറസ്റ്റിലായത്. സ്കൂളിലെ ജീവനക്കാരന്‍ രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന വിദ്യാര്‍ഥിനിയുടെ പരാതി പണം നല്‍കി മറച്ചുവെച്ചതാണ് കുറ്റം. 


തൊടുപുഴ ഭാഗത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് പെൺകുട്ടി പഠിച്ചത്. ഈ കാലയളവിലാണ് സ്‌കൂൾ ജീവനക്കാരനായ രാജേഷ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയത്. കുട്ടി ഇത് സുഹൃത്തുക്കളോടും മറ്റും പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


തെളിവുകള്‍ നശിപ്പിക്കണമെന്ന് രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. രാജേഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പാളിൻ്റെ അറസ്റ്റ്. 


കഴിഞ്ഞ ജനുവരി 26ന് ആണ് സ്കൂൾ അധികൃതർ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയത്.

Post a Comment

0 Comments