പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു




രാജ്യത്ത് ഒരിടവേളക്ക് ശേഷം ഇന്ധന വില വീണ്ടും കൂട്ടി. ചൊവ്വാഴ്ച രാവിലെ മുതൽ പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയും കൂടുതൽ നൽകണം. ഇതോടെ എറണാകുളത്ത് പെട്രോൾ ലിറ്ററിന് 105.35 രൂപയും ഡീസലിന് 92.45 രൂപയുമാകും.


തിരുവനന്തപുരത്ത് പെട്രോളിന് 107.28 രൂപയും ഡീസലിന് 94.20 രൂപയും കോഴിക്കോട് പെട്രോളിന് 105.40 രൂപയും ഡീസലിന് 92.55 രൂപയും നൽകണം.


നവംബർ നാലിനാണ് ഏറ്റവും അവസാനം ഇന്ധന വില വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വില വർധിപ്പിച്ചിരുന്നില്ല.


യുക്രെയ്നിലെ സംഘർഷം ആരംഭിച്ചതിന് ശേഷം ആഗോള എണ്ണ വില ഗണ്യമായി വർധിച്ചിട്ടും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടും ഒരുശതമാനത്തിൽ താഴെയാണ് നിലവി​ലെ വർധന.

Post a Comment

0 Comments