വ​ള​ർ​ത്തു​പ​ട്ടി ക​ടി​ച്ച് ര​ണ്ടാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു

LATEST UPDATES

6/recent/ticker-posts

വ​ള​ർ​ത്തു​പ​ട്ടി ക​ടി​ച്ച് ര​ണ്ടാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു

 തൃ​പ്ര​യാ​ർ: വ​ള​ർ​ത്തു പ​ട്ടി ക​ടി​ച്ച് പേ ​വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ല​പ്പാ​ട് ബീ​ച്ച് കി​ഴ​ക്ക​ൻ വീ​ട്ടി​ൽ ദി​നേ​ഷി​ന്‍റെ​യും ചി​ത്ര​യു​ടെ​യും ഏ​ക മ​ക​ൻ ആ​ക​ർ​ഷ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്. വ​ല​പ്പാ​ട് ബീ​ച്ച് ജി.​ഡി.​എം.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.


ക​ഴി​ഞ്ഞ മാ​സം 20ന് ​വീ​ട്ടി​ലെ വ​ള​ർ​ത്തു പ​ട്ടി ആ​ക​ർ​ഷി​ന്‍റെ കൈ​വി​ര​ലി​ൽ ക​ടി​ച്ചി​രു​ന്നു. നി​സാ​ര മു​റി​വാ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ കാ​ര്യ​മാ​ക്കി​യി​ല്ല. ഇ​തേ പ​ട്ടി മ​റ്റു ര​ണ്ടു കു​ട്ടി​ക​ളെ​യും ക​ടി​ച്ചി​രു​ന്നു. അ​വ​ർ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നാ​ഴ്ച മു​മ്പ് പ​ട്ടി ച​ത്തു.


നാ​ല്​ ദി​വ​സം മു​മ്പ് പ​നി തു​ട​ങ്ങി​യ കു​ട്ടി​യെ വ​ല​പ്പാ​ട് സി.​എ​ച്ച്.​സി.​യി​ലും സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ​നി​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​തി​ന​കം പേ ​വി​ഷം ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ്​ മ​രി​ച്ച​ത്. പ​ട്ടി ക​ടി​ച്ച് ഒ​രു മാ​സ​മെ​ത്തി​യ ദി​വ​സ​മാ​ണ് മ​ര​ണം.

Post a Comment

0 Comments