കാസർകോട് ബദിയടുക്കയിൽ ജേഷ്ഠനെ അനുജൻ വെട്ടിക്കൊന്നു

കാസർകോട് ബദിയടുക്കയിൽ ജേഷ്ഠനെ അനുജൻ വെട്ടിക്കൊന്നു

 


കാസർഗോഡ്: ജേഷ്ഠനെ അനുജൻ വെട്ടിക്കൊന്നു. ബദിയടുക്ക ഷേണിഉപ്പളയിലെ തോമസ് ഡിസൂസ 42 ആണ് കൊല്ലപ്പെട്ടത്. അനുജൻ രാജേഷ് ഡിസൂസയെ 38 പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 12 മണിയോടെ ഉപ്പളയിലെ ഇവരുടെ വീട്ട് പരിസരത്താണ് കൊലപാതകം.   കഴുത്തിനും തലയ്ക്കും മുഖത്തും വയറിനും കാലിനു മായി ആറിലേറെ വെട്ടേറ്റ മുറിവുകൾ മൃതദേഹത്തിലുണ്ട്. കൊലപാതക വിവരമറിഞ്ഞ് ബദിയടുക്ക എസ് ഐ വിനോദ് കുമാർ രാത്രി സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.  പ്രതിയെ വീട്ടിൽ നിന്ന്  കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റൊരു മൂത്ത സഹോദരൻ വിൻസൺ വിൻസൻ ഡിസൂസയുമായി കൊല്ലപ്പെട്ട തോമസ് ഡിസൂസ വാക്ക് തർക്കമുണ്ടാവുകയും  മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. രാജേഷ് ഇത്ചോദ്യം ചെയ്തു വാക്ക് തർക്കംരൂക്ഷമായി. ഇവരുടെ ബന്ധു വിൽഫർഡിസൂസ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ വിൽഫർഡിസുസയെ തോമസ് കയ്യേറ്റം ചെയ്തതോടെ രാജേഷ് വാക്കത്തി ഉപയോഗിച്ച് തോമസിനെ തുരുതുരാ വെട്ടുകയായിരുന്നു.. തോമസ് ഡിസുസ വീട്ടുമുറ്റത്ത്മരിച്ചുവീണു ഇവിടെ രക്തം തളം കെട്ടികിടക്കുന്നു.


Post a Comment

0 Comments