ഹരിതരാഷ്ട്രീയത്തിലെ ഇന്നലെകളെ സമ്പന്നമാക്കിയ തലമുറയ്ക്കൊരാദരം നൽകി കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ്

ഹരിതരാഷ്ട്രീയത്തിലെ ഇന്നലെകളെ സമ്പന്നമാക്കിയ തലമുറയ്ക്കൊരാദരം നൽകി കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ്

 



കാഞ്ഞങ്ങാട്: ഒരു കാലത്ത് കാഞ്ഞങ്ങാട് മുനിസിപ്പൽ പരിധിയിൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തെ സജീവമാക്കി നിർത്തിയ നമുക്ക്‌ മുമ്പേ വഴികാട്ടിയ മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആദരവൊരുക്കി കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി. കാഞ്ഞങ്ങാട് ബാവ നഗർ  പി.പി.ടി.എസ് സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ 125 ഓളം വരുന്ന മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകർക്കാണ് ആദരവ് ഒരുക്കിയത്. മുസ്ലിം ലീഗ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ഇത്തരത്തിൽ ആദരം ഒരുക്കിയത്. ഒരു കാലത്ത് ലീഗ് രാഷ്ട്രീയത്തിന കത്ത് വിളക്കായിരുന്ന മുതിർന്നവരായ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകർക്ക് അതൊരു ആഹ്ലാദ പൂത്തിരിയായി. ആദരവിന്റെ ഭാഗമായി പച്ച പതാക പുതപ്പിക്കുക മാത്രമല്ല. അവർക്ക് ചെറിയ പെരുന്നാൾ കോടികളും നൽകി. ആദരവ്‌ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യാപാരി സൈഫ് ലൈൻ അബൂബക്കർ മുഖ്യാതിഥിയായിരുന്നു.പ്രസിഡന്റ്‌ എൻ എ ഖാലിദ്‌ അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു.


ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ മുഹമ്മദ്‌ കുഞ്ഞി  ഉൽഘാടനം ചെയ്തു. മുസ്തഫ ദാരിമി പ്രാർഥന നടത്തി. എം പി ജാഫർ, കെ കെ ജാഫർ. സി എച്ച് അഹ്മദ്‌ കുഞ്ഞി ഹാജി, ഹസൈനാർ ഹാജി , എം എസ്‌ ഹമീദ്‌ ഹാജി, അസീസ്‌ ആറങ്ങാടി, ടി അന്തുമാൻ. സി എച്ച്  മുഹമ്മദ്‌ ഹാജി, എൽ കെ ഇബ്രാഹിം, സി കെ അഷറഫ്‌,പാലാട്ട്‌ ഇബ്രാഹിം,റസാഖ്‌ തയ്‌ലക്കണ്ടി,എൻ എ ഉമ്മർ, ശംസുദ്ദീൻ ആവിയിൽ, മുസ്തഫ സി എച്ച് , ഹസ്സൻ ബല്ല, പി കെ സുബൈർ, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments