ഐ.എൻ.എൽ ആലംപാടി ശാഖക്ക് പുതിയ സാരഥികൾ

LATEST UPDATES

6/recent/ticker-posts

ഐ.എൻ.എൽ ആലംപാടി ശാഖക്ക് പുതിയ സാരഥികൾ

 


ആലംപാടി: ഇന്ത്യൻ നാഷണൽ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി കൺവെൻഷൻ ചേർന്നു. പ്രസിഡന്റ് മൗലവി അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി ഉദ്‌ഘാടനം ചെയ്തു. ഐ.എം.സി.സി നേതാവ് ഖാദർ ആലംപാടി മുഖ്യ പ്രഭാഷണം നടത്തി. റിട്ടേണിങ് ഓഫീസർ ഷാഫി സന്തോഷ് നഗർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മെമ്പർഷിപ്പടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.


പ്രസിഡന്റായി മൗലവി അബ്ദുല്ലയേയും, ജനറൽ സെക്രട്ടറിയായി ഇഖ്ബാൽ കേളങ്കയത്തിനെയും, ട്രഷറർ ആയി ഗപ്പു ആലംപാടിയേയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റുമാരായി, അഹ്‌മദ്‌ മിഹ്റാജ്, കാഞ്ഞാമു, അന്ത്ക്ക മാൻചാസ്, എന്നിവരെയും, ജോയിൻ സെക്രട്ടറിമാരായി നസീർ ബിസ്മില്ല, ഉമ്മർ ചാൽക്കര, സാദിക്ക് ഖത്തർ എന്നിവരെയും തെരെഞ്ഞെടുത്തു. കാദർ എരിയപ്പാടി സ്വാഗതവും, ഇഖ്ബാൽ കേളങ്കയം നന്ദിയും പറഞ്ഞു.

Post a Comment

0 Comments