കോൺഗ്രസ് പ്രാദേശിക നേതാവിന്റെ സ്കൂട്ടർ കത്തിച്ചു

കോൺഗ്രസ് പ്രാദേശിക നേതാവിന്റെ സ്കൂട്ടർ കത്തിച്ചു

 


കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ സ്ക്കൂട്ടർ കത്തിച്ചു.

30 ആം വാർഡ് കോൺഗ്രസ് സെക്രട്ടറി ബത്തേരിക്കൽ സുനിലിൻ്റെ സ്ക്കൂട്ടറാണ് ചൊവ്വാഴ്ച പുലർച്ചെ 4ന് അഗ്നിക്കിരയാക്കിയത്. മുക്കാൽ ലക്ഷം രൂപ വിലവരുന്ന സ്ക്കൂട്ടർ പൂർണമായി കത്തി നശിച്ചു.

പുലർച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രികളാണ് തി കത്തുന്നത് കണ്ടത്. ആളുകൾ എത്തുമ്പോഴേക്കുംപുർണമായി കത്തി.

ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഒരാളെ ചോദ്യം ചെയ്യുന്നു കഴിഞ്ഞ ദിവസം സുനിലിന് ഭീഷണിയുണ്ടായതായി പറയുന്നു

സുനിലിൻ്റെ സഹോദരനായ കോൺഗ്രസ്റ്റ് പ്രവർത്തകൻ സുധീന്ദ്രനും മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ ശരത്തിനും കഴിഞ്ഞ ദിവസം മർദ്ദനമേറ്റിരുന്നു

Post a Comment

0 Comments