മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി


കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്‌ളാസ്‌ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ആത്‌മഹത്യയുടെ കാരണമെന്ന് വ്യക്‌തമായിട്ടില്ല. ബന്ധുവീട്ടിലെ കിണറ്റിലാണ് പെൺകുട്ടി ചാടിയത്.


ഇന്ന് നീലിമയ്ക്ക് ക്‌ളാസ്‌ ഉണ്ടായിരുന്നില്ലെങ്കിലും സ്‌കൂളിലെ ഒരു ഫങ്‌ഷന്‌ സുഹൃത്തുക്കളുമൊത്ത് പോയിരുന്നുവെന്നാണ് വിവരം. അതുമായി ബന്ധപ്പെട്ട തർക്കമാണോ ആത്‌മഹത്യക്ക് കാരണമെന്നും സംശയിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. അവിടെയെത്തിയ ശേഷം എല്ലാവരുടെയും മുന്നിൽവെച്ച് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയാണ് പെൺകുട്ടി ആത്‍മഹത്യ ചെയ്‌തത്‌.

മൃത​ദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments