ഇ.എം.എസ്,എ.കെ.ജി ദിനാചരണവും ഫ്രീസർ കൈമാറ്റ ചടങ്ങും നടന്നു

ഇ.എം.എസ്,എ.കെ.ജി ദിനാചരണവും ഫ്രീസർ കൈമാറ്റ ചടങ്ങും നടന്നു



കാഞ്ഞങ്ങാട്: സിപിഐഎം കൊളവയൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ്,എ.കെ.ജി ദിനാചരണവും യു.എ.ഇ കമ്മിറ്റി കൊളവയൽ പാലിയേറ്റീവ് കെയർ കമ്മറ്റിക്ക് സ്പോൺസർചെയ്ത ഫ്രീസറിന്റെ കൈമാറ്റം ചടങ്ങും നടന്നു. കൊളവയലിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന കമ്മറ്റി അംഗം കെ.പി.സതീശ് ചന്ദ്രൻ ഉൽഘാടനം ചെയ്തു.വി.വി.രമേശൻ അഡ്വ.പി.അപ്പുക്കുട്ടൻ, പി.പി.സുകുമാരൻ, കാറ്റാടി കുമാരൻ, രതീശ് ചെയ്യക്കര, പി.കെ.കണ്ണൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എം.വി.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സന്തോഷ് കാറ്റാടി സ്വഗതവും, എം.ഷിജു നന്ദിയും പറഞ്ഞു. യു. എ. ഇ കമ്മറ്റി കൊളവയൽ പാലീയേറ്റിവ് കെയർ കമ്മറ്റിക്ക്‌ സ്പോൺസർ ചെയ്ത ഫ്രീസർ ചടങ്ങിൽ വെച്ച് നേതാക്കൾ ഏറ്റുവാങ്ങി.

Post a Comment

0 Comments