സഹോദരനെ മർദ്ദിച്ചതിന് മരിച്ചയാൾക്കെതിരെ കേസ്

സഹോദരനെ മർദ്ദിച്ചതിന് മരിച്ചയാൾക്കെതിരെ കേസ്

 



ബദിയടുക്ക: ഷേണി ഉപ്പളിഗെയിൽ വെട്ടേറ്റ് മരിച്ച തോമസ് ഡിസൂസയ്ക്കെതിരെ ജ്യേഷ്ഠ സഹോദരനെ മർദ്ദിച്ചതിന് കേസ്. തോമസ് ഡിസൂസയുടെ ജ്യേഷ്ഠൻ  വിൻസെന്റ് ഡിസൂസയെ ഫ്ലാസ്ക് കൊണ്ട് തലയ്ക്കടിച്ചതിനാണ് കേസ്. മാർച്ച് 21-ന്  രാത്രി 11 മണിയോടെയാണ് ഷേണി ഉപ്പളിഗെയിലെ ബൽത്തീസ് ഡിസൂസയുടെ മക്കളായ തോമസ് ഡിസൂസയും വിൻസെന്റ് ഡിസൂസയും  തമ്മിലടിച്ചത്.


മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ തോമസ് ഡിസൂസ സഹോദരനെ മർദ്ദിച്ചതിനെത്തുടർന്നാണ് തോമസ് ഡിസൂസയുടെ കൊലപാതകത്തിന് കാരണമായ സംഭവങ്ങളുണ്ടായത്. തോമസ് ഡിസൂസ ജ്യേഷ്ഠനെ മർദ്ദിച്ചത് ഇഷ്ടപ്പെടാത്ത അനുജൻ രാജേഷ് ഡിസൂസയാണ് തോമസിനെ വെട്ടിക്കൊന്നത്.


വഴക്കിൽ മധ്യസ്ഥം വഹിക്കാനെത്തിയ അയൽവാസിയും ബന്ധുവുമായ വിൽഫ്രഡ് ഡിസൂസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വിൻസെന്റ്  ഡിസൂസയുടെ പരാതിയിലാണ് വെട്ടേറ്റ് മരിച്ച തോമസ്  ഡിസൂസയ്ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തത്. തോമസ് ഡിസൂസ വധക്കേസ് പ്രതി രാജേഷ് ഡിസൂസയെ കോടതി ഇന്നലെ റിമാന്റ് ചെയ്തു.

Post a Comment

0 Comments