സര്‍ക്കാര്‍ ബസില്‍ വിദ്യാര്‍ഥിനികളുടെ ബീയറടി; വീഡിയോ പുറത്ത്, അന്വേഷണം ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

സര്‍ക്കാര്‍ ബസില്‍ വിദ്യാര്‍ഥിനികളുടെ ബീയറടി; വീഡിയോ പുറത്ത്, അന്വേഷണം ആരംഭിച്ചു

 



തമിഴ്‌നാട്ടില്‍ സഞ്ചരിക്കുന്ന സര്‍ക്കാര്‍ ബസില്‍ വച്ച് ബിയര്‍ കുടിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പൊലീസും വിദ്യാഭ്യാസ വകുപ്പും. വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നല്‍കാനുമാണ് ആലോചിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.സ്‌കൂള്‍ വിട്ടപ്പോഴാണ് ഇത്തരമൊരു സംഭവം നടന്നതെന്നും വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ എജ്യുക്കേഷന്‍ ഓഫീസര്‍ മേരി റോസ് നിര്‍മല, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ദാമോദരന്‍ എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞദിവസം ചെങ്കല്‍പട്ട് തിരുക്കഴുകുണ്‍റം പൊന്‍വിളൈന്ത കളത്തൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളാണ് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ബിയര്‍ കുടിച്ച് ബഹളം വച്ചത്. വിദ്യാര്‍ഥിനികളിലൊരാള്‍ ഒരു കുപ്പി ബിയര്‍ എടുത്ത് കുടിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥിനികളും കുപ്പി വാങ്ങി മാറിമാറി കുടിക്കുകയായിരുന്നു. ഇത് ബസിലെ മറ്റ് യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ വിദ്യാര്‍ഥിനികള്‍ ബസില്‍ ബഹളം വച്ചു. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

Post a Comment

0 Comments