കണ്ണൂരിലെ ഉരുളി മോഷ്ടാവ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

കണ്ണൂരിലെ ഉരുളി മോഷ്ടാവ് പിടിയിൽ

 



കണ്ണൂരിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഉരുളികള്‍ വാടകക്ക് വാങ്ങി തിരിച്ചുനല്‍കാതെ മറിച്ചുവിറ്റ് പോന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആര്‍ഭാടത്തോടെ ജീവിക്കാന്‍ വാടക സാധനങ്ങള്‍ ലഭിക്കുന്ന ഹയര്‍ ഗുഡ്‌സ് സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.


ഇരിക്കൂര്‍ പൊലിസ് സറ്റേഷന്‍ പരിധിയിലെ കോളാട്ടെ ഡയമണ്ട്‌സ് ഗ്രൗണ്ടിന്നടുത്ത പരത്താന്‍ കണ്ടി വിട്ടില്‍ രോഹിത്തിനെ (22)യാണ് കണ്ണൂര്‍ ടൗണ്‍ സി. ഐ. ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. കണ്ണൂർ  നഗരത്തിലെ തളാപ്പ്, സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ വാടക സ്റ്റോറുകളില്‍ നിന്ന് എട്ടോളം ചെറുതും വലുതുമായ ഓട്ടുരുളി കളും ചട്ടുകങ്ങളും വാങ്ങി മുങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. കാറിലെത്തി പ്രസവ മരുന്ന് ഉണ്ടാക്കാനാണെന്നും, വിവാഹ സല്‍ക്കാരത്തിനാണെന്നുമൊക്കെ പറഞ്ഞായിരുന്നു ഇയാള്‍ ഉരുളികള്‍ വാഹനത്തില്‍ കൊണ്ടുപോയിരുന്നത്.

എന്നാല്‍ഉരുളികള്‍ തിരിച്ചുനല്‍കാന്‍ വൈകുമ്പോൾ കടയുടമകള്‍ നേരത്തെ നല്‍കിയ ഫോണ്‍ നമ്പറും പേരും സ്ഥലവുമൊക്കെ അന്വേഷിക്കുമ്പോഴാണ് തങ്ങള്‍ തട്ടിപ്പില്‍ കുടുങ്ങിയ കാര്യം മനസ്സിലാവുന്നത് .അത്തരത്തില്‍ തട്ടിപ്പില്‍ കുടുങ്ങിയവര്‍ പ്രതികള്‍ വന്ന കാറിന്റെ നമ്പർ പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലൂടെയാണ് മുഖ്യ പ്രതിയെ പിടികൂടാനായത്. ഇത്തരത്തില്‍ കൈക്കലാക്കിയ ഉരുളി  ചക്കരക്കല്‍, കാട്ടാമ്ബള്ളി, മയ്യില്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ആക്രക്കടകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.


അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഉരുളികള്‍ ഒന്നര ലക്ഷം രൂപക്കാണത്രെ പ്രതി ആക്രിക്കടകളില്‍ വിറ്റത് ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍ പോയി ആര്‍ഭാട ജീവിതത്തിന് പണം ചെലവാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്..കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പലയിലാകുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി കണ്ണൂരില്‍ ഏറെ ചര്‍ച്ചയായ കേസായിരുന്നു ഉരുളി കള്ളന്റെത്.

Post a Comment

0 Comments