എസ് വൈ എസ് ഉദുമ സോൺ ഉണർത്തു സമ്മേളനം 30ന്; സൗഹൃദ കേരളം ഉണർത്തു യാത്രയ്ക്ക് നാളെ തുടക്കമാകും

LATEST UPDATES

6/recent/ticker-posts

എസ് വൈ എസ് ഉദുമ സോൺ ഉണർത്തു സമ്മേളനം 30ന്; സൗഹൃദ കേരളം ഉണർത്തു യാത്രയ്ക്ക് നാളെ തുടക്കമാകും

 



ചട്ടഞ്ചാൽ: നവോത്ഥാത്ത്തിൻ്റെ നേരവകാശികൾ എന്ന ശീർഷകത്തിൽ സോൺ തലങ്ങളിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന ഉണർത്തു സമ്മേളനം ഉദുമ സോണിൽ മാർച്ച് 30 ന് നടക്കും. വൈകുന്നേരം 4 മണിക്ക് മരുതടുക്കം നടക്കുന്ന  സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന സൗഹൃദ കേരളം ഉണർത്തു യാത്രക്ക് നാളെ  തുടക്കമാകും. രാവിലെ 10 മണിക്ക് ദേളി സഅദാബാദിൽ നൂറുൽ ഉലമ മഖാം സിയാറത്തോടെ കൂടി യാത്ര ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽഖാദർ മദനി ഫ്ളാഗ്ഓഫ് ചെയ്യും. യാത്രാ കോ-ഓർഡിനേറ്റർ സിഎം മുഹമ്മദ് റഫീഖ് സഖാഫി, ഡയറക്ടർ ഖലീൽ മാക്കോട് എന്നിവർ നയിക്കുന്ന  സൗഹൃദ യാത്ര ചെമ്മനാട്, പള്ളിക്കര, പെരിയ, സർക്കിളുകളിൽ പര്യടനം നടത്തി  ചട്ടഞ്ചാൽ സർക്കിളിലെ തേക്കിലിൽ ആദ്യദിവസത്തെ പര്യടനം സമാപിക്കും. ആബിദ് സഖാഫി മവ്വൽ, അശ്റഫ് സഖാഫി തണലേകുന്ന്, ബഷീർ ഹിമമി സഖാഫി ,മുഹമ്മദ് നൗഫൽ സഅദി ബിലാൽ നഗർ, അബ്ദുൽ ജബ്ബാർ ജൗഹാരി, സഅദുദ്ദീൻ കെവി തുടങ്ങിയവർ യാത്രയിലെ സ്ഥിരാംഗങ്ങൾ ആയിരിക്കും. നാളെ രാവിലെ ചട്ടഞ്ചാലിൽ നിന്ന് തുടങ്ങി വൈകുന്നേരം ആറുമണിക്ക് ഏണിയാടി സമാപിക്കും. 30ന് വൈകുന്നേരം  മരുതടുക്കം ടൗണിൽ നടക്കുന്ന ഉണർത്തു സമ്മേളനതിൽ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ അബ്ദുൽ വഹാബ് സഖാഫി മമ്പാട്, എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ജാഫർ സി എൻ തുടങ്ങിയവർ പ്രഭാഷണം നടത്തും .

Post a Comment

0 Comments