പ്രഷര്‍ ചെക് ചെയ്യുന്ന ഉപകരണം ഓണ്‍ലൈനായി വാങ്ങിയയാൾക്ക് ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക

LATEST UPDATES

6/recent/ticker-posts

പ്രഷര്‍ ചെക് ചെയ്യുന്ന ഉപകരണം ഓണ്‍ലൈനായി വാങ്ങിയയാൾക്ക് ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ ഇഷ്ടിക

 



കൊച്ചി : ഓണ്‍ലൈനില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്ന ഉപകരണം വാങ്ങിയപ്പോള്‍ ലഭിച്ചത് പൊട്ടിയ ഇഷ്ടിക. കലൂര്‍ ദേശാഭിമാി റോഡില്‍ കമ്പ്യൂട്ടര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് കട നടത്തുന്ന അബ്ദു റഹ്‌മാന്‍ എന്നയാളാണ് കബളിപ്പിക്കപ്പെട്ടത്.  


കഴിഞ്ഞ 23നാണ് സംഭവം. ഡോ. മോര്‍പെന്‍ എന്ന കമ്പനിയുടെ വീട്ടിലിരുന്നും പ്രഷര്‍ ചെക് ചെയ്യാവുന്ന ഉപകരണം ഫ്‌ളിപ്പ്കാര്‍ട്ടിലാണ് അബ്ദു റഹ്‌മാന്‍ ഓര്‍ഡര്‍ ചെയ്തത്. കൊരിയറായി സാധനം ലഭിച്ചപ്പോഴും സംശയം തോന്നിയില്ല. ഉത്പ്പന്നത്തിന്റെ പേരും പരസ്യവും ഉള്‍പ്പടെ നല്‍കിയ പായ്ക്കറ്റാണ് ലഭിച്ചത്. എന്നാല്‍ ഇത് തുറന്നു നോക്കിയപ്പോഴാണ് ചതി മനസ്സിലാവുന്നത്.  



പെട്ടിക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ ഇഷ്ടികക്കഷണമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ വിവരം അറിയിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതി പ്രോസസിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്ന് ബില്ല് ചെയ്തിട്ടുള്ള പ്രഷര്‍ മോണിറ്റര്‍ ഉപകരണത്തിന് 970 രൂപയാണ് ഈടാക്കിയിട്ടുള്ളത്.


ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആയുഷ് തിവാരി എന്നയാളുടെ പേരിലാണ് കൊറിയര്‍ അയച്ചിരിക്കുന്നത്. ജിഎസ്ടി നമ്പറടക്കമുള്ള ഇടപാടില്‍ ഇത്തരമൊരു ചതിവ് പ്രതീക്ഷിച്ചില്ല. ആദ്യമായാണ് ഇത്തരത്തിലൊരു കബളിപ്പിക്കലിന് ഇരയാവേണ്ടി വന്നതെന്നും അബ്ദു റഹ്‌മാന്‍ പറഞ്ഞു.


 

Post a Comment

0 Comments