ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ഭാരവാഹികൾ

LATEST UPDATES

6/recent/ticker-posts

ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ഭാരവാഹികൾ

 ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് ഭാരവാഹികൾ; പ്രസിഡണ്ടായി എൻ.എ മഹമൂദിനെയും, ജനറൽ സെക്രട്ടറിയായി ഷാഫി സന്തോഷ് നഗറിനെയും, ട്രഷററായി ഖാദർ എരിയപ്പാടിയെയും തെരഞ്ഞെടുത്തു


ചെങ്കള: ഇന്ത്യൻ നാഷണൽ ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ ചേർന്നു.

പ്രസിഡണ്ട് ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി നേതാവ് ഖാദർ ആലംപാടി മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർ ഖലീൽ ഏരിയാൽ തെരെഞ്ഞെടുപ്പ്  നിയന്ത്രിച്ചു. മെമ്പർഷിപ്പടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.

 പ്രസിഡണ്ടായി എൻ.എ മഹമൂദിനെയും, ജനറൽ സെക്രട്ടറിയായി ഷാഫി സന്തോഷ് നഗറിനെയും, ട്രഷററായി ഖാദർ എരിയപ്പാടിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡണ്ട്മാരായി മുഹമ്മദ് എം ഇ,  മജീദ് എരുതുംകടവ്, അഹമ്മദ് മിഹ്റാജ്, ഉസ്മാൻ നെല്ലിക്കട്ട എന്നിവരെയും, ജോയിൻ സെക്രട്ടറിമാരായി സലാം പന്നിപ്പാറ, സിദ്ദീഖ് ചെങ്കള, അബു ആലംപാടി, സുലൈമാൻ കുഞ്ഞി കാനം എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ഷാഫി സന്തോഷ് നഗർ സ്വാഗതവും, ട്രഷറർ ഖാദർ എരിയപ്പാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments