ബേക്കലിൽ മാരക മയക്കുമരുന്നുമായി ഉദുമ സ്വദേശിയായ യുവാവ് പിടിയിൽ

ബേക്കലിൽ മാരക മയക്കുമരുന്നുമായി ഉദുമ സ്വദേശിയായ യുവാവ് പിടിയിൽ


കാഞ്ഞങ്ങാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദുമ സ്വദേശിയെ 10.07 എം.ഡി.എം.എ മയക്കുമരുന്ന്, പണം, ഉപകരണങ്ങൾ എന്നിവയുമായി അറസ്റ്റു ചെയ്തു. പാക്യാരയിലെ  മുഹമ്മദ് ഇംതിയാസിനെ 30   ബേക്കൽ   ഡി.വൈ.എസ്.പി സി.കെ.  സുനിൽകുമാർ, ഇൻസ്പെക്ടർ യു.പി. വിപിൻ  എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം   ബേക്കൽ ജംഗ്ഷനിൽ വെച്ചാണ് പിടികൂടിയത്.  ഒരു കെട്ടിടത്തിന് സമീപത്തു നിന്നാണ്   സാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, കവർച്ച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ട് പോകൽ, തുടങ്ങി ജില്ലയിക്കകത്തും പുറത്തും നിരവധി കേസ്സുകളിലെ പ്രതിയാണ്  മുഹമ്മദ് ഇംതിയാസ്.ഇയാളിൽ നിന്നും   32000 രൂപ, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് ത്രാസ് എന്നിവയും കണ്ടെടുത്തു. ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇംതിയാസെന്ന് പൊലീസ് പറഞ്ഞു. വിവിധ ലോഡ്‌ജ് മുറികൾ കേന്ദ്രീകരിച്ച് യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കു എത്തിച്ചു നൽകുകയാന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു


Post a Comment

0 Comments