ശ്രീലങ്കയിൽ സമാധാനം പുലരാനാവശ്യമായ ഇടപെടലുകൾ നടത്തണം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

LATEST UPDATES

6/recent/ticker-posts

ശ്രീലങ്കയിൽ സമാധാനം പുലരാനാവശ്യമായ ഇടപെടലുകൾ നടത്തണം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ




മണ്ണാർക്കാട്: അയൽ രാജ്യമായ  ശ്രീലങ്ക അരാജകാവസ്ഥയിലാണ്. ജനങ്ങൾ പട്ടിണിയും മറ്റു പ്രതിസന്ധികളും കാരണം ദുരിതം നേരിടുകയാണ്. ഭരണകൂടത്തിൻ്റെ അശാസ്ത്രീയ നടപടികളാണ് ശ്രീലങ്കയെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്. ഈ സാഹചര്യത്തിൽ ഭരണകൂടം ജനദ്രോഹ നീക്കങ്ങളും, വിവേചനങ്ങളും അവസാനിപ്പിച്ച് സമാധാനം പുലരാനാവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി  ഇസ് ലാമിക് തിയോളജി വിദ്യാർത്ഥികൾക്കായി കൊമ്പം ഹിദായ കാമ്പസിലെ ബൂത്വി സ്ഫിയറിൽ സംഘടിപ്പിച്ച ത്രിദിന കോൺഫറൻസായ സെൻസോറിയത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ട  ശ്രീലങ്കൻ ജനത അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വകയില്ലാതെ വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണ്. പഠിക്കാനോ പരീക്ഷകൾ എഴുതാനോ ഉള്ള അവസരം പോലുമില്ല.  അയൽ രാഷ്ട്രം എന്ന നിലയിൽ വേണ്ട സഹായസഹകരണങ്ങൾ ചെയ്തുകൊടുക്കാൻ ഇന്ത്യയും മുന്നോട്ടുവരണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സമാപന സമ്മേളനത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ. വൈനിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. മൂന്നാം ദിനത്തിൽ  ഇസ്‌ലാമിക് പീനൽ കോഡ്, അനന്തരാവകാശനിയമങ്ങൾ, ഇസ് ലാമിക് ക്രിമിനോളജി തുടങ്ങിയ വിഷയങ്ങളിൽ നടന്ന പഠനങ്ങൾക്കും, ചർച്ചകൾക്കും സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുശാവറ അംഗങ്ങളായ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഇസ്സുദ്ദീൻ സഖാഫി കൊല്ലം എന്നിവർ നേതൃത്വം നൽകി. അഡ്വ:രിഫാ ഈ ഹിമമി, അഡ്വ: ഉബൈദ് സുറൈജി, സയ്യിദ് ആശിഖ് തങ്ങൾ കൊല്ലം, പി ജാബിർ, എം ജുബൈർ, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം സംസാരിച്ചു.


Post a Comment

0 Comments